Posts

Showing posts from September, 2020
മരണം: മാനുഷിക നന്മ തിന്മകളുടെ കണക്കുപുസ്തകം. എന്ന്നു നമ്മള്‍ (പാവം മനുഷ്യര്‍) ചിന്തിച്ചു വെയ്ക്കുന്നു. മനുഷ്യന്‍ എന്നാല്‍ പുനര്‍ജ്ജന്മം  നേടുന്നവന്‍ എന്ന സ്വാത്തിക ചിന്ത അവന്‍റെ മസ്തിഷ്ക ചുരുളുകളില്‍ കലങ്ങികിടക്കുന്നു. ജനനം മരണത്തിന്റെ മുന്നോടി ആണെന്ന് പറഞ്ഞത് എന്തായാലും ഞാന്‍ അല്ല. മരണം എന്നത് ഈ പ്രപഞ്ചത്തില്‍ നിന്നു നമുക്കുകിട്ടുന്ന പാപമോക്ഷം മാത്രമാണ്. അല്ലാതെ പുനര്‍ജനിക്കാന്‍ വേണ്ടി നല്‍കുന്ന ഒരു ഇടവേള അല്ല. അങ്ങനെ ആയിരുന്നു വെങ്കില്‍ ഈ നാട്ടില്‍ മരണങ്ങള്‍ സംഭവിച്ചാല്‍ എന്തിനു കരയണം. എന്തിനു വിഷമിക്കണം. പണ്ട് ദൈവം ഒരാളോട് ചോദിച്ചു "നിങ്ങള്ക്ക് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ നിങ്ങള്‍ മരിക്കാന്‍ തയ്യാറാകൂ" ഇത് കേട്ടാല്‍ നമ്മള്‍ ഒക്കെ ചിന്തിക്കും സ്വര്‍ഗത്തില്‍ പോകാന്‍ മരിക്കണം അയ്യോ നമ്മുക്ക് കഴിയില്ല വേണമെങ്കില്‍ മരിക്കുന്നതിനു മുന്‍പ് ഇവിടം സ്വര്‍ഗം ആക്കി തരൂ ദൈവമേ എന്നാണ് നമ്മുടെ policy . വാക്കുകളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്ന ആത്മീയത നമ്മള്‍ എല്ലായ്പ്പോഴും ഉപയോഗിക്കരുല്ലതാണ് . നിങ്ങള്‍ പ്രണയിക്കുന്നുണ്ടോ? ആ പ്രണയം നിങ്ങള്‍ നിങ്ങളെതന്നെയോ അതോ മറ്റാരെയോ