Posts

Showing posts from November, 2010

ഭിക്ഷാടനം

വഴിതെറ്റി വന്ന ഞാന്‍ ഈ വഴി പോയപ്പോള്‍  കണ്ടതാണി വൃദ്ധ ഭിക്ഷാടകാന്‍  മുടിയും താടിയും നീട്ടിയ ആ വദനത്തില്‍ കണ്ടുഞ്ഞാന്‍ നിരാശ തന്‍ വേലിയേറ്റം  എന്റെ മുന്നില്‍ വന്നു കൈനീട്ടി  ആ വൃദ്ധന്‍  നെഞ്ചകം പിന്നി പറഞ്ഞു മെല്ലെ. വല്ലതും തന്നിടു, കാഴ്ചയില്ല  വിശപ്പടക്കാന്‍ കൈയില്‍ കാശുമില്ല .... കാണാതെ നടന്നു ഞാന്‍ ആ ഭിക്ഷാടകനെ  നോക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ എന്‍ കാഴ്ചയെ.. ഭിക്ഷാടനം  നേര്‍ത്ത നിലാവെളിച്ചം അത്  ജീവിത വഴികള്‍ അടഞ്ഞവന്. ഒരുനാളില്‍ ഞാന്‍ എത്തും ഇത് പോലെ ഈ വഴിയില്‍- നിഴലുകള്‍ ഇല്ലാത്ത ഈ ഭൂമിയില്‍  പോയിടും ഞാന്‍ ഈ ഭുമിയില്‍ നിന്നു പട്ടില്‍ പുതപ്പിച്ചു തീയിലൂടെ  അന്ന് ഞാന്‍ കാണും ഒരു സുന്ദര സ്വപ്നം സമത്വ സുന്ദര ഭാരതത്തെ..... പ്രണയിക്കുന്നു ഞാന്‍ ഈ പ്രപഞ്ചത്തെ പ്രണയിക്കുന്നു ഞാന്‍ എന്‍ നാടിനെ എങ്കിലും ഞാന്‍ അറിയുന്നു ഈ ഭൂവില്‍ ലാഭങ്ങളെ ഉള്ളൂ നഷ്ടമില്ല നഷ്ട പെടുത്തുവാന്‍ ഒരുക്കമാണ് പക്ഷെ അതിനിരട്ടി  ലാഭം കൈവരണം. തച്ചുടക്കൂ  നിങ്ങള്‍ ഈ മഞ്ഞിച്ച കാഴ്ചയെ പടിത്തുയര്‍ത്തു ഈ സുന്ദര സ്വപ്നത്തെ
 മനസിന്റെ വിങ്ങല്‍  വര്‍ഷം  വരുന്നു ചൂടകന്നു വര്‍ഷത്തില്‍ ആരൊക്കയോ വന്നു പോയി. വന്നവര്‍ ആരെന്നു ചോല്ലുന്നുമില്ല എവിടെനിന്നെന്നു മോഴിയുന്നുമില്ല. ആ കൈകള്‍  ‍അകലേക്ക്‌ മറയുമ്പോള്‍ ഒരു നെടുവീര്‍പ്പ് മാത്രമേ എന്നില്ലുള്ളൂ സന്ധ്യയും മാഞ്ഞു ഇരുള്‍ പടര്‍ന്നു സന്ധ്യക്ക്‌ വന്നവര്‍ മാത്രമായി കണ്ണീര്‍ തുള്ളി എന്‍ കണ്മുനതുംബിലെക്ക് അനുവാദമില്ലാതെ വന്നണഞ്ഞു. നീ വരും നാളുകള്‍ക്കായി ഞാന്‍ എന്‍ സ്നേഹ  ഗര്‍ഭപാത്രം നിനക്കായി  തുറന്നു വയ്ക്കാം അമ്മ തന്‍ ഈ വാക്ക് കേട്ടപ്പോള്‍  തന്നെ വന്നവര്‍ നിശ്ചലം നിന്നുപോയി.  മാതൃവിലാപം എന്തോ  പുലമ്പുന്നു. പിതൃ വിലാപം എല്ലാം അടക്കിപിടിക്കുന്നു. ലാളിച്ചു  കൊതിതീര്‍ന്നില്ല മുത്തിനെ തന്നവന്‍ തന്നെ തിരികെ വാങ്ങി. വാചാലമാകാന്‍ കഴിയില്ല മനസിന്‌  കാരണം ആ അമ്മതന്‍ കണ്ണുനീര്‍ തുള്ളികള്‍ സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഈ മരു ഭുമിയില്‍ ദാഹജലത്തിനായ് അലയുന്നു നമ്മളും വെയില്‍ മങ്ങി മേഘം ഉരുണ്ടു കൂടി ഇടിവെട്ടി മിന്നലുകള്‍ വന്നു പോയി' ഇനിയും വരില്ലേ നീ മേഘത്തില്‍നിന്ന്  ജല തുള്ളികള്‍ ആയി പതിക്കുകില്ലേ?  കൈകള്‍ വിറക്കുന്നു വാക്കുകള്‍ ഇടറുന്നു കണ്ണില്‍ ഇരുട്ടുകള്‍
കാത്തിരിപ്പ് കണ്ടുഞ്ഞാന്‍ നിന്നിലെ കാമവും ക്രോധവും, കണ്ടുഞ്ഞാന്‍ നിന്നിലെ  ആത്മാര്‍ഥ പ്രണയവും കണ്ടുഞ്ഞാന്‍ നിന്നിലെ  കുട്ടിത്തവും പിന്നെ  കണ്ടുഞ്ഞാന്‍ നിന്നിലെ കണ്ണുനീരും. കാണാതെപോയി ഞാന്‍ നിന്നിലെ സുന്ദര സ്വപ്നമാം വൈവാഹികം കാണാതെ പോയിഞ്ഞാന്‍ നിന്നിലെ മാതൃത്വം കാണാതെ പോയി ഞാന്‍ നിന്‍ കുഞ്ഞിനെ .... കണ്ണുനീര്‍ ഇല്ല എന്റെ കണ്ണില്‍  കാത്തിരിപ്പിന്‍ നീല വെളിച്ചം മാത്രം  കാണുമോ ഞാന്‍ നിന്നെ ഈ - വഴിത്താരയില്‍ എന്‍ കണ്ണില്‍ കാഴ്ച  വറ്റുന്നതിന്‍ മുന്‍പ്  കാലം കാക്കുവാന്‍  ദൈവങ്ങളും  കാത്തിരിക്കാന്‍ ഈ ദേഹവും ദേഹിയും   
സൗഹൃദം....!!!!!! പ്രിയ സുഹൃത്തേ നീ മറന്നുവോ എന്റെ സ്നേഹവും  കളി വാക്കുകളും  അറിയാതെ അകലുന്നു ഈ വഴിത്താരകള്‍  അറിയാതെ ഈ രണ്ടു മനസുകളും പ്രണയിക്കുന്നു ഞാന്‍ എന്റെ ആത്മാവിനെ  അറിയാന്‍ ശ്രമിക്കുന്നു നിന്റെ ഈ ശൂന്യതയെ കേള്‍ക്കുന്നു ഞാന്‍ എന്റെ മനസിന്റെ വിങ്ങലുകള്‍. കേള്‍ക്കാന്‍ തുടങ്ങുന്നു ശൂന്യതയുടെ പ്രഹരങ്ങള്‍  കാഴ്ചകള്‍ വറ്റുന്നു കാലുകള്‍ ഇടറുന്നു  കല്പടവുകളില്‍ ഞാന്‍ ഇടറി വീഴുന്നു  താങ്ങുവാന്‍ ഇനി ആ കൈയ്യുകള്‍ എത്തുമോ തങ്ങാതെ നില്‍ക്കുവാന്‍ എനിക്കാകുമോ കാലമേ നീ എന്റെ സ്നേഹമകുടങ്ങള്‍ കലമുടക്കുംപോലെ  തച്ചുടക്കരുതെ...............................................