Posts

Showing posts from 2010

ഭിക്ഷാടനം

വഴിതെറ്റി വന്ന ഞാന്‍ ഈ വഴി പോയപ്പോള്‍  കണ്ടതാണി വൃദ്ധ ഭിക്ഷാടകാന്‍  മുടിയും താടിയും നീട്ടിയ ആ വദനത്തില്‍ കണ്ടുഞ്ഞാന്‍ നിരാശ തന്‍ വേലിയേറ്റം  എന്റെ മുന്നില്‍ വന്നു കൈനീട്ടി  ആ വൃദ്ധന്‍  നെഞ്ചകം പിന്നി പറഞ്ഞു മെല്ലെ. വല്ലതും തന്നിടു, കാഴ്ചയില്ല  വിശപ്പടക്കാന്‍ കൈയില്‍ കാശുമില്ല .... കാണാതെ നടന്നു ഞാന്‍ ആ ഭിക്ഷാടകനെ  നോക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ എന്‍ കാഴ്ചയെ.. ഭിക്ഷാടനം  നേര്‍ത്ത നിലാവെളിച്ചം അത്  ജീവിത വഴികള്‍ അടഞ്ഞവന്. ഒരുനാളില്‍ ഞാന്‍ എത്തും ഇത് പോലെ ഈ വഴിയില്‍- നിഴലുകള്‍ ഇല്ലാത്ത ഈ ഭൂമിയില്‍  പോയിടും ഞാന്‍ ഈ ഭുമിയില്‍ നിന്നു പട്ടില്‍ പുതപ്പിച്ചു തീയിലൂടെ  അന്ന് ഞാന്‍ കാണും ഒരു സുന്ദര സ്വപ്നം സമത്വ സുന്ദര ഭാരതത്തെ..... പ്രണയിക്കുന്നു ഞാന്‍ ഈ പ്രപഞ്ചത്തെ പ്രണയിക്കുന്നു ഞാന്‍ എന്‍ നാടിനെ എങ്കിലും ഞാന്‍ അറിയുന്നു ഈ ഭൂവില്‍ ലാഭങ്ങളെ ഉള്ളൂ നഷ്ടമില്ല നഷ്ട പെടുത്തുവാന്‍ ഒരുക്കമാണ് പക്ഷെ അതിനിരട്ടി  ലാഭം കൈവരണം. തച്ചുടക്കൂ  നിങ്ങള്‍ ഈ മഞ്ഞിച്ച കാഴ്ചയെ പടിത്തുയര്‍ത്തു ഈ സുന്ദര സ്വപ്നത്തെ
 മനസിന്റെ വിങ്ങല്‍  വര്‍ഷം  വരുന്നു ചൂടകന്നു വര്‍ഷത്തില്‍ ആരൊക്കയോ വന്നു പോയി. വന്നവര്‍ ആരെന്നു ചോല്ലുന്നുമില്ല എവിടെനിന്നെന്നു മോഴിയുന്നുമില്ല. ആ കൈകള്‍  ‍അകലേക്ക്‌ മറയുമ്പോള്‍ ഒരു നെടുവീര്‍പ്പ് മാത്രമേ എന്നില്ലുള്ളൂ സന്ധ്യയും മാഞ്ഞു ഇരുള്‍ പടര്‍ന്നു സന്ധ്യക്ക്‌ വന്നവര്‍ മാത്രമായി കണ്ണീര്‍ തുള്ളി എന്‍ കണ്മുനതുംബിലെക്ക് അനുവാദമില്ലാതെ വന്നണഞ്ഞു. നീ വരും നാളുകള്‍ക്കായി ഞാന്‍ എന്‍ സ്നേഹ  ഗര്‍ഭപാത്രം നിനക്കായി  തുറന്നു വയ്ക്കാം അമ്മ തന്‍ ഈ വാക്ക് കേട്ടപ്പോള്‍  തന്നെ വന്നവര്‍ നിശ്ചലം നിന്നുപോയി.  മാതൃവിലാപം എന്തോ  പുലമ്പുന്നു. പിതൃ വിലാപം എല്ലാം അടക്കിപിടിക്കുന്നു. ലാളിച്ചു  കൊതിതീര്‍ന്നില്ല മുത്തിനെ തന്നവന്‍ തന്നെ തിരികെ വാങ്ങി. വാചാലമാകാന്‍ കഴിയില്ല മനസിന്‌  കാരണം ആ അമ്മതന്‍ കണ്ണുനീര്‍ തുള്ളികള്‍ സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഈ മരു ഭുമിയില്‍ ദാഹജലത്തിനായ് അലയുന്നു നമ്മളും വെയില്‍ മങ്ങി മേഘം ഉരുണ്ടു കൂടി ഇടിവെട്ടി മിന്നലുകള്‍ വന്നു പോയി' ഇനിയും വരില്ലേ നീ മേഘത്തില്‍നിന്ന്  ജല തുള്ളികള്‍ ആയി പതിക്കുകില്ലേ?  കൈകള്‍ വിറക്കുന്നു വാക്കുകള്‍ ഇടറുന്നു കണ്ണില്‍ ഇരുട്ടുകള്‍
കാത്തിരിപ്പ് കണ്ടുഞ്ഞാന്‍ നിന്നിലെ കാമവും ക്രോധവും, കണ്ടുഞ്ഞാന്‍ നിന്നിലെ  ആത്മാര്‍ഥ പ്രണയവും കണ്ടുഞ്ഞാന്‍ നിന്നിലെ  കുട്ടിത്തവും പിന്നെ  കണ്ടുഞ്ഞാന്‍ നിന്നിലെ കണ്ണുനീരും. കാണാതെപോയി ഞാന്‍ നിന്നിലെ സുന്ദര സ്വപ്നമാം വൈവാഹികം കാണാതെ പോയിഞ്ഞാന്‍ നിന്നിലെ മാതൃത്വം കാണാതെ പോയി ഞാന്‍ നിന്‍ കുഞ്ഞിനെ .... കണ്ണുനീര്‍ ഇല്ല എന്റെ കണ്ണില്‍  കാത്തിരിപ്പിന്‍ നീല വെളിച്ചം മാത്രം  കാണുമോ ഞാന്‍ നിന്നെ ഈ - വഴിത്താരയില്‍ എന്‍ കണ്ണില്‍ കാഴ്ച  വറ്റുന്നതിന്‍ മുന്‍പ്  കാലം കാക്കുവാന്‍  ദൈവങ്ങളും  കാത്തിരിക്കാന്‍ ഈ ദേഹവും ദേഹിയും   
സൗഹൃദം....!!!!!! പ്രിയ സുഹൃത്തേ നീ മറന്നുവോ എന്റെ സ്നേഹവും  കളി വാക്കുകളും  അറിയാതെ അകലുന്നു ഈ വഴിത്താരകള്‍  അറിയാതെ ഈ രണ്ടു മനസുകളും പ്രണയിക്കുന്നു ഞാന്‍ എന്റെ ആത്മാവിനെ  അറിയാന്‍ ശ്രമിക്കുന്നു നിന്റെ ഈ ശൂന്യതയെ കേള്‍ക്കുന്നു ഞാന്‍ എന്റെ മനസിന്റെ വിങ്ങലുകള്‍. കേള്‍ക്കാന്‍ തുടങ്ങുന്നു ശൂന്യതയുടെ പ്രഹരങ്ങള്‍  കാഴ്ചകള്‍ വറ്റുന്നു കാലുകള്‍ ഇടറുന്നു  കല്പടവുകളില്‍ ഞാന്‍ ഇടറി വീഴുന്നു  താങ്ങുവാന്‍ ഇനി ആ കൈയ്യുകള്‍ എത്തുമോ തങ്ങാതെ നില്‍ക്കുവാന്‍ എനിക്കാകുമോ കാലമേ നീ എന്റെ സ്നേഹമകുടങ്ങള്‍ കലമുടക്കുംപോലെ  തച്ചുടക്കരുതെ...............................................
പ്രിയ സുഹൃത്ത് : ശാന്തമായ കടല്‍പോലെ സുന്ദര സ്വപ്നം പോലെ  ജീവിതയാത്രയില്‍ ഒരു കൈത്താങ്ങായ എന്‍റെ ജീവിത ദുഖങ്ങളില്‍  തണലായി, സാന്ത്വനമായി, നര്‍മ്മങ്ങളായി  എന്നിലെ നമയെ വേരിതിരിചെടുത്ത  എന്‍റെ സ്വന്തം സുഹൃത്തേ   നിന്‍റെ പേര് ചോല്ലുന്നില്ല ഞാന്‍   കാരണം പേരിലെന്തിരിക്കുന്നു ഉള്ളതെല്ലാം മനസിലല്ലേ, വെളുത്ത മനസുള്ള  കറുത്ത കൂട്ടുകാരാ നിനക്കായ് ഞാന്‍   ചുവന്ന മിഴിയും  ഒരുകുപ്പി ബിയറുമായി ഈ കടത്തിണ്ണയില്‍ കാത്തിരിക്കുന്നു  നീ വരുമോ  വരുമെങ്കില്‍ അച്ചാര്‍ എടുക്കാന്‍ മറക്കരുതേ......................................

മൊബൈല്‍ ക്യാമറകളും ഇന്നത്തെ തലമുറയും

മൊബൈല്‍ ക്യാമറകള്‍ ഇന്നത്തെ കേരള ജനതയുടെ ഉറക്കം കെടുത്തുന്നു. ഇതിനൊക്കെ കാരണം ഇന്നത്തെ തലമുറകള്‍. ഇതാണ് എവിടെയും പറയുന്നത്. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ. ഇന്നത്തെ ഈ പ്രശ്നങ്ങള്‍ക്ക് കുട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയുന്നത് എങ്ങനെ. കാരണം അവരെ അങ്ങനെ ആകി മാറ്റുന്നത് ഈ സമൂഹം തന്നെയാണ് അവരുടെ കുട്ടിക്കാലം മുതല്‍ക്കേ അവരെ ആണെന്നും പെണ്ണെന്നും പറഞ്ഞു രണ്ടാകി മാറ്റുന്നു. ഇത് അവരില്‍ എതെക്കൊയോ തരത്തില്‍ തെറ്റായ ചില ചിന്തകള്‍  വളര്‍ത്തുന്നു. പണ്ടൊക്കെ സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസ്സ്‌ മുറികളില്‍ പഠിച്ചു വന്നിരുന്നു. അന്നൊന്നും പെണ്‍കുട്ടികളുടെ നേരെ ഇത്രയ്ക്കു വൃത്തികെട്ട ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നത്തെ കുട്ടികളില്‍ പെണ്ണ് എന്നാല്‍ എന്തൊക്കയോ  നിഗൂഡതകള്‍ നിറഞ്ഞ ഒന്നായി കരുതുന്നു. അപ്പോള്‍ അവര്‍ എങ്ങനെയെങ്കിലും എന്താണന്നു മനസിലാക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഇത് മുതലെടുക്കാന്‍ സാമൂഹ്യ വിരുദ്ധരായ ചില മാഫിയകള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നു . ഇത് ഇല്ലാതാകണമെങ്കില്‍ സ്കൂള്‍ തലങ്ങളില്‍ നിന്നെ ഈ വേര്‍തിരിവിനെ ഇല്ലാതാക്കണം. ഇനിയെക്കിലും ഇവര്‍ക്ക് മനസിലാകണം സ്ത്രീ എന
വസന്തത്തിന്‍റെ  വര്‍ണ്ണ പൂക്കളങ്ങളില്‍ ഒരു നവ ചിത്രം പോലെ വിരിയുന്ന പ്രഭാതം. വസന്ത സൂര്യന്‍റെ വര്‍ണങ്ങള്‍ ഈ ഭുമിക്കു നല്‍കുന്ന നിറ ചാര്‍ത്തുകള്‍  അവതന്നെ ആണ് പ്രകൃതിയുടെ സൗന്ദര്യം. ആകസ്മികതയുടെ അനന്തതയിലേക്ക് സൂര്യന്‍ വിടപറയുമ്പോള്‍ പോലും അവള്‍ ചുവന്നു തുടുത്ത കണ്ണുകളാല്‍ കാത്തിരിക്കും . നാളയുടെ പൊന്‍ പ്രഭാതിലെ  അവന്‍റെ വരവിനേയും കാത്ത്. അമ്മ കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതു പോലെ സാഗരങ്ങള്‍ അവയുടെ തിരമാലകളാല്‍ അവള്‍ക്ക് താരാട്ടുപ്പാടും. ഇവയൊക്കെ അവള്‍ക്കായ് അവര്‍  ചെയ്യുമ്പോള്‍ പോലും അവളുടെ മക്കള്‍ അന്ന്യോന്ന്യം വെട്ടിയും, കുത്തിയും, കൊലപ്പെടുത്തിയും സന്തോഷിക്കുന്നു അപ്പോഴും അവള്‍ക്ക് പരിഭവം ഇല്ല കാരണം "സര്‍വം സഹയാണ് ഭുമി " ഇന്നത്തെ മനുഷ്യര്‍ നളത്തെക്കായി  ഒന്നും കരുതുന്നില്ല.  വെട്ടിപ്പിടിക്കലും, അടിച്ചമര്‍ത്തലും മാത്രം ശീലിച്ച നമുക്കെങ്ങനെ നാളയുടെ നന്മകളെ കുറിച്ച് ചിന്തിക്കനാകും . അല്ലെങ്കില്‍ പച്ചപ്പില്‍ പുതച്ചുകിടന്നിരുന്ന നമ്മുടെ കാനനങ്ങളെ അഗ്നി  ശുദ്ധിയില്‍ ഇല്ലാതാക്കുമായിരുന്നോ? സുഖോന്മതയുടെ ഉച്ചന്തസ്ഥായിയില്‍  നമ്മള്‍ വസിക്കുമ്പോഴും നമുക്കായി  മാത്രം നാം എന്തിനെയ

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി. ചന്ദന നിറമുള്ള താമര കണ്ണുള്ള ചെമ്പക ചുണ്ടുള്ള കൂട്ടുകാരി  സന്ധ്യയാം താമര പൊയ്കയില്‍ മുങ്ങുവാന്‍  സൗഹൃദ തേനുമായ് വന്നവള്‍ നീ    ആകാശ ഗംഗയും കുളിര്‍നിലാ പൊയ്കയും  ഇവര്‍ ഇ സൗഹൃദ സ്നേഹത്തിന്‍ സാക്ഷികളും. ചിരിയും കരച്ചിലും കണ്ണീരുമെല്ലാം നാം തമ്മില്‍ കൈമാറിയ ലേഖനങ്ങള്‍ .  അളവറ്റ സൗഹൃദ കടലാം  നിന്‍ തിരു-  മനസ്സില്‍ ഞാന്‍ എങ്ങനെ വന്നു ചേര്‍ന്നു. മാനത്തു ചന്ദ്രനും താഴത്തു ഭുമിയും  നമ്മുടെ സൗഹൃദ സ്നേഹത്തിന്‍ സംരക്ഷകര്‍. കാലത്തിന്‍ കളി തൊട്ടിലില്‍ ഉറങ്ങുന്ന എന്‍റെ കണ്മണി എന്തെ നീ ഉണരാത്തു... നിന്‍ കണ്‍ മിഴികള്‍ വിരിയുന്നതും കാത്ത്  നിന്‍ കിടക്കയില്‍ ഞാനെന്നും കാത്തിരിക്കും നിമിഷങ്ങള്‍ എത്രയോ പോയിമറഞ്ഞു എന്‍ പ്രിയേ നീ ഇനിയും ഉണരുകില്ലേ?  പട്ടില്‍ പുതപ്പിച്ച നിന്‍ തിരു മേനിയും  കൊണ്ടവര്‍ എവിടെക്കോ പോകുന്നു. എന്തിനെന്‍ സഖിയെ  എന്നില്‍  നിന്നകറ്റുന്നു എല്ലാം അറിയുന്ന ഇശ്വരാ നീ. അവള്‍ എന്‍റെ പ്രിയ സഖി , ശാലീന സുന്ദരി  അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി ...... posted by  Vichu (the meaning of friendship) 

എന്‍റെ മുംബൈ

മുംബൈ അവള്‍ ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. എങ്കിലും അവളുടെ മനസ് ഇന്നും നീറുകയാണ് അതിന്‍റെ കാരണം വൃത്തിക്കെട്ട രാഷ്ട്രീയ കോമരങ്ങളുടെയും  അധികാര ദുരമോഹികളുടെയും ചപലമായ ആഗ്രഹങ്ങള്‍ കാരണമാണ്. അല്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്തിനു ഇങ്ങനെ ഒരു ഗതി ഉണ്ടാകുമോ? ഇന്ന് മുംബൈയില്‍ കിട്ടതതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത് എങ്കില്‍ നിങ്ങള്ക്ക് അറിയാത്തതായി ഒന്ന് ഉണ്ട് അത് മറ്റൊന്നുമല്ല മനസമാധാനം. അല്ലെകില്‍ ഇ മതേതര ഇന്ത്യയില്‍ നോര്‍ത്ത് ഇന്ത്യന്‍ എന്നും സൗത്ത്‌ ഇന്ത്യന്‍ എന്നും മഹാരാഷ്ട്രിയന്‍ എന്നും പറഞ്ഞു തമ്മില്‍ അടിക്കുമോ.അങ്ങനെ ചെയ്താല്‍ അത് ഒരു വീട്ടിലെ സഹോദരങ്ങള്‍ തമ്മിലല്ലേ തല്ലു കൂടുന്നത്. ഇത് ഇ മുംബൈക്ക് അപമാനമല്ലേ നല്‍കുന്നത്. നാടും വീടും പ്രിയപ്പെട്ടവരെയും വിട്ടു ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലി തേടിവരുന്നവര്‍ ഞങ്ങള്‍ രണ്ടാണ് ഞങ്ങള്‍ പരസ്പരം നോക്കിക്കൂട എന്നാ മനസ്ഥിതി നമ്മളെ എവിടയാണ് കൊണ്ടെത്തിക്കുക. വിനാശകരമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു മുഖ്യ പ്രശ്നം. വിദ്യ സമ്പന്നരും, പണക്കാരും ഉള്ള മുംബൈ. എങ്കിലും അവള്‍ക്ക് ഇന്നും കണ്ണീരു മാത്രമേ മിച്ചമുള്ളൂ. അഖ