Posts

Showing posts from March, 2010
വസന്തത്തിന്‍റെ  വര്‍ണ്ണ പൂക്കളങ്ങളില്‍ ഒരു നവ ചിത്രം പോലെ വിരിയുന്ന പ്രഭാതം. വസന്ത സൂര്യന്‍റെ വര്‍ണങ്ങള്‍ ഈ ഭുമിക്കു നല്‍കുന്ന നിറ ചാര്‍ത്തുകള്‍  അവതന്നെ ആണ് പ്രകൃതിയുടെ സൗന്ദര്യം. ആകസ്മികതയുടെ അനന്തതയിലേക്ക് സൂര്യന്‍ വിടപറയുമ്പോള്‍ പോലും അവള്‍ ചുവന്നു തുടുത്ത കണ്ണുകളാല്‍ കാത്തിരിക്കും . നാളയുടെ പൊന്‍ പ്രഭാതിലെ  അവന്‍റെ വരവിനേയും കാത്ത്. അമ്മ കുഞ്ഞിനെ താരാട്ടു പാടി ഉറക്കുന്നതു പോലെ സാഗരങ്ങള്‍ അവയുടെ തിരമാലകളാല്‍ അവള്‍ക്ക് താരാട്ടുപ്പാടും. ഇവയൊക്കെ അവള്‍ക്കായ് അവര്‍  ചെയ്യുമ്പോള്‍ പോലും അവളുടെ മക്കള്‍ അന്ന്യോന്ന്യം വെട്ടിയും, കുത്തിയും, കൊലപ്പെടുത്തിയും സന്തോഷിക്കുന്നു അപ്പോഴും അവള്‍ക്ക് പരിഭവം ഇല്ല കാരണം "സര്‍വം സഹയാണ് ഭുമി " ഇന്നത്തെ മനുഷ്യര്‍ നളത്തെക്കായി  ഒന്നും കരുതുന്നില്ല.  വെട്ടിപ്പിടിക്കലും, അടിച്ചമര്‍ത്തലും മാത്രം ശീലിച്ച നമുക്കെങ്ങനെ നാളയുടെ നന്മകളെ കുറിച്ച് ചിന്തിക്കനാകും . അല്ലെങ്കില്‍ പച്ചപ്പില്‍ പുതച്ചുകിടന്നിരുന്ന നമ്മുടെ കാനനങ്ങളെ അഗ്നി  ശുദ്ധിയില്‍ ഇല്ലാതാക്കുമായിരുന്നോ? സുഖോന്മതയുടെ ഉച്ചന്തസ്ഥായിയില്‍  നമ്മള്‍ വസിക്കുമ്പോഴും നമുക്കായി  മാത്രം നാം എന്തിനെയ

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി

അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി. ചന്ദന നിറമുള്ള താമര കണ്ണുള്ള ചെമ്പക ചുണ്ടുള്ള കൂട്ടുകാരി  സന്ധ്യയാം താമര പൊയ്കയില്‍ മുങ്ങുവാന്‍  സൗഹൃദ തേനുമായ് വന്നവള്‍ നീ    ആകാശ ഗംഗയും കുളിര്‍നിലാ പൊയ്കയും  ഇവര്‍ ഇ സൗഹൃദ സ്നേഹത്തിന്‍ സാക്ഷികളും. ചിരിയും കരച്ചിലും കണ്ണീരുമെല്ലാം നാം തമ്മില്‍ കൈമാറിയ ലേഖനങ്ങള്‍ .  അളവറ്റ സൗഹൃദ കടലാം  നിന്‍ തിരു-  മനസ്സില്‍ ഞാന്‍ എങ്ങനെ വന്നു ചേര്‍ന്നു. മാനത്തു ചന്ദ്രനും താഴത്തു ഭുമിയും  നമ്മുടെ സൗഹൃദ സ്നേഹത്തിന്‍ സംരക്ഷകര്‍. കാലത്തിന്‍ കളി തൊട്ടിലില്‍ ഉറങ്ങുന്ന എന്‍റെ കണ്മണി എന്തെ നീ ഉണരാത്തു... നിന്‍ കണ്‍ മിഴികള്‍ വിരിയുന്നതും കാത്ത്  നിന്‍ കിടക്കയില്‍ ഞാനെന്നും കാത്തിരിക്കും നിമിഷങ്ങള്‍ എത്രയോ പോയിമറഞ്ഞു എന്‍ പ്രിയേ നീ ഇനിയും ഉണരുകില്ലേ?  പട്ടില്‍ പുതപ്പിച്ച നിന്‍ തിരു മേനിയും  കൊണ്ടവര്‍ എവിടെക്കോ പോകുന്നു. എന്തിനെന്‍ സഖിയെ  എന്നില്‍  നിന്നകറ്റുന്നു എല്ലാം അറിയുന്ന ഇശ്വരാ നീ. അവള്‍ എന്‍റെ പ്രിയ സഖി , ശാലീന സുന്ദരി  അവള്‍ എന്‍റെ പ്രിയ കൂട്ടുകാരി ...... posted by  Vichu (the meaning of friendship) 

എന്‍റെ മുംബൈ

മുംബൈ അവള്‍ ഇന്ന് അതീവ സുന്ദരി ആയിരിക്കുന്നു. എങ്കിലും അവളുടെ മനസ് ഇന്നും നീറുകയാണ് അതിന്‍റെ കാരണം വൃത്തിക്കെട്ട രാഷ്ട്രീയ കോമരങ്ങളുടെയും  അധികാര ദുരമോഹികളുടെയും ചപലമായ ആഗ്രഹങ്ങള്‍ കാരണമാണ്. അല്ലെങ്കില്‍ ഇന്ത്യയുടെ വ്യാപാര തലസ്ഥാനത്തിനു ഇങ്ങനെ ഒരു ഗതി ഉണ്ടാകുമോ? ഇന്ന് മുംബൈയില്‍ കിട്ടതതായി ഒന്നുമില്ല എന്നാണ് എല്ലാവരും കരുതിയിരുന്നത് എങ്കില്‍ നിങ്ങള്ക്ക് അറിയാത്തതായി ഒന്ന് ഉണ്ട് അത് മറ്റൊന്നുമല്ല മനസമാധാനം. അല്ലെകില്‍ ഇ മതേതര ഇന്ത്യയില്‍ നോര്‍ത്ത് ഇന്ത്യന്‍ എന്നും സൗത്ത്‌ ഇന്ത്യന്‍ എന്നും മഹാരാഷ്ട്രിയന്‍ എന്നും പറഞ്ഞു തമ്മില്‍ അടിക്കുമോ.അങ്ങനെ ചെയ്താല്‍ അത് ഒരു വീട്ടിലെ സഹോദരങ്ങള്‍ തമ്മിലല്ലേ തല്ലു കൂടുന്നത്. ഇത് ഇ മുംബൈക്ക് അപമാനമല്ലേ നല്‍കുന്നത്. നാടും വീടും പ്രിയപ്പെട്ടവരെയും വിട്ടു ജീവിക്കാന്‍ എന്തെങ്കിലും ഒരു ജോലി തേടിവരുന്നവര്‍ ഞങ്ങള്‍ രണ്ടാണ് ഞങ്ങള്‍ പരസ്പരം നോക്കിക്കൂട എന്നാ മനസ്ഥിതി നമ്മളെ എവിടയാണ് കൊണ്ടെത്തിക്കുക. വിനാശകരമായ ഒരു അവസ്ഥയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു മുഖ്യ പ്രശ്നം. വിദ്യ സമ്പന്നരും, പണക്കാരും ഉള്ള മുംബൈ. എങ്കിലും അവള്‍ക്ക് ഇന്നും കണ്ണീരു മാത്രമേ മിച്ചമുള്ളൂ. അഖ