മനസിന്റെ വിങ്ങല്‍ 
വര്‍ഷം  വരുന്നു ചൂടകന്നു വര്‍ഷത്തില്‍ ആരൊക്കയോ വന്നു പോയി.
വന്നവര്‍ ആരെന്നു ചോല്ലുന്നുമില്ല എവിടെനിന്നെന്നു മോഴിയുന്നുമില്ല.
ആ കൈകള്‍  ‍അകലേക്ക്‌ മറയുമ്പോള്‍ ഒരു നെടുവീര്‍പ്പ് മാത്രമേ എന്നില്ലുള്ളൂ
സന്ധ്യയും മാഞ്ഞു ഇരുള്‍ പടര്‍ന്നു സന്ധ്യക്ക്‌ വന്നവര്‍ മാത്രമായി
കണ്ണീര്‍ തുള്ളി എന്‍ കണ്മുനതുംബിലെക്ക് അനുവാദമില്ലാതെ വന്നണഞ്ഞു.
നീ വരും നാളുകള്‍ക്കായി ഞാന്‍ എന്‍ സ്നേഹ  ഗര്‍ഭപാത്രം നിനക്കായി  തുറന്നു വയ്ക്കാം
അമ്മ തന്‍ ഈ വാക്ക് കേട്ടപ്പോള്‍  തന്നെ വന്നവര്‍ നിശ്ചലം നിന്നുപോയി.
 മാതൃവിലാപം എന്തോ  പുലമ്പുന്നു. പിതൃ വിലാപം എല്ലാം അടക്കിപിടിക്കുന്നു.
ലാളിച്ചു  കൊതിതീര്‍ന്നില്ല മുത്തിനെ തന്നവന്‍ തന്നെ തിരികെ വാങ്ങി.
വാചാലമാകാന്‍ കഴിയില്ല മനസിന്‌  കാരണം ആ അമ്മതന്‍ കണ്ണുനീര്‍ തുള്ളികള്‍
സ്വപ്‌നങ്ങള്‍ ഇല്ലാത്ത ഈ മരു ഭുമിയില്‍ ദാഹജലത്തിനായ് അലയുന്നു നമ്മളും
വെയില്‍ മങ്ങി മേഘം ഉരുണ്ടു കൂടി ഇടിവെട്ടി മിന്നലുകള്‍ വന്നു പോയി'
ഇനിയും വരില്ലേ നീ മേഘത്തില്‍നിന്ന്  ജല തുള്ളികള്‍ ആയി പതിക്കുകില്ലേ? 
കൈകള്‍ വിറക്കുന്നു വാക്കുകള്‍ ഇടറുന്നു കണ്ണില്‍ ഇരുട്ടുകള്‍ കയറി മറയുന്നു.
കാഴ്ചകള്‍ ഇല്ല ഈ സ്വപ്നഭുമിയില്‍ വര്‍ണങ്ങള്‍ ഇല്ല വെളിച്ചം ഇല്ല
ആരോ കൈപിടിച്ച് നടത്തുന്നു പകലുകളില്‍ ആരൊക്കയോ തട്ടിപറിക്കുന്നു ഇരവുകളില്‍ 
തെരുവുനായ്ക്കള്‍ കൂട്ടുനടന്നിടുമ്പോള്‍ എറിഞ്ഞു അകറ്റുന്നു നരാധമന്മാര്‍.
കാഴ്ച നശിച്ച എന്‍ സ്വര്‍ഗ്ഗ സ്വപ്ന ഭുമിയില്‍ എന്തിനെ ആണ് ഞാന്‍ വിശ്വസിക്കേണ്ടത്?
പകലില്‍ സഹായിച്ച മനുഷ്യനോടോ? അതോ ഇരുള്‍ കൂട്ടായ നായ്ക്കളോടോ?
നാളയുടെ നന്മകള്‍ നാളെയ്ക്കു വെച്ചിട്ട്, ഇന്നലയുടെ പാപങ്ങള്‍ ചുമലില്‍ ഏറ്റുന്നു നാം.
സ്വപ്നം മറഞ്ഞു മനസുണങ്ങി മായാത്ത വര്‍ണങ്ങള്‍ മഞ്ഞുപോയി
സ്വാന്തനം എന്നാലതിന്റെ അര്‍ഥം ആത്മാര്‍ഥമായി നാം മായ്ച്ചകറ്റി.....................................................

      


    



Comments

Popular posts from this blog

മൊബൈല്‍ ക്യാമറകളും ഇന്നത്തെ തലമുറയും